Roots

Thursday, July 6, 2023

അഗ്നിനോട്ടം

തീയിലേക്ക് നോക്കാൻ നീ 
പേടിക്കരുത് 
നിന്റെ തീ നിന്റെ സത്യമാണ് 
തീ തുപ്പാതിരുന്നാൽ മതി  
തീ വിഴുങ്ങാതിരുന്നാൽ മതി 
തീയിലേക്കു നോക്കിനില്കുമ്പോൾ 
നിന്റെ കണ്ണുകള്ക്ക് 
വല്ലാത്ത ഭംഗിയാണ് 
നിന്റെ സ്ത്രീത്ത്വത്തിനു 
അലങ്കാരമാണ് 
അഗ്നിനോട്ടം
-
ചാന്ദ്നി ഗിരിജ