Roots

Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Wednesday, April 12, 2023

ചൊറി

നാഥാ... ആട്ടെ എന്തുകൊണ്ടാണ് 
പുരുഷൻമാരെ 'നാഥാ' എന്ന്  സംബോധന ചെയ്യുന്നത്?
'ഹെഡ് ഓഫ് ദി ഫാമിലി' ആയതുകൊണ്ടാണോ?
അപ്പോൾ സ്ത്രികൾ വാലാണോ?
ആ... അതുതന്നെ
അതുകൊണ്ടല്ലെ ചില പെണ്ണുങ്ങളെ
'വല്ലി' എന്ന് വിളിക്കുന്നത്  ‌
ആട്ടെ, റൂട്ട് തെറ്റിപ്പോയി 
എഴുതുമ്പോൾ വാക്കുകൾ തന്നിഷ്ടക്കാരികളാ

ഇന്ന് ഞാൻ എന്റെ 'തലയെ' സ്മരിച്ചു 
സ്മരിച്ചു സ്മരിച്ചു 
തല ചൊറിഞ്ഞു
ഓർമ്മകളിൽ ഞാൻ മധുരം തേടി 
പക്ഷെ...                                             
നിന്റെ കയ്‌പേറിയ വാക്കുകളിലും  
നീ ചുംബിച്ചപ്പോൾ മീശയിലും       
നീ ഇറങ്ങിപ്പോയപോൾ കാല്പാടുകളിലും
ശേഷിച്ചത്   
ഒരു ചൊറി മാത്രം...

മനസ്സിൽനിന്ന് ബുദ്ധിയിലേക്ക് 
ബുദ്ധിയിൽനിന്ന് പിന്നെ ശിരസ്സിലേക്ക്
ഈ ചൊറി അന്ധാളിച്ചു പാഞ്ഞു
അതിനെ  നമിക്കാൻ എന്റെ നഖങ്ങളും പാഞ്ഞു ...
അപ്പോൾ അതാ തടഞ്ഞു    
അതിന്റെ പിടക്കുന്ന കറുത്ത ശരിരം
                                                           
എന്റെ ഹൃദയത്തിന്റെ വർണ്ണപെട്ടിയിൽ  
അതിനെ  സുക്ഷിക്കുന്നില്ല 
കൊല്ലുന്നു
ട്ടക്ക്!
- ചാന്ദ്നി ഗിരിജ


എന്റെ ആദ്യത്തെ മലയാളം കവിത. 2015ൽ, എംഫിലിന്റെ ഡാറ്റാ കളക്ഷൻ കാലഘട്ടത്തിൽ ആണ്. കവിത മലയാളം ലിപിയിൽ വളരെ സ്നേഹത്തോടെ എഴുതിത്തന്ന എന്റെ അനിയത്തി, ശ്രുതിയോടു നന്ദി പറയുന്നു. പ്രൂഫ്-റീഡിങ് ചെയ്‌തുതന്നെ അമ്മയോടും. ഇന്ന് ഇതു കുറച്ചു തിരുത്തി പബ്ലിഷ് ചെയ്യുന്നു. അന്ന് ഇതു ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.   


ദിവസം 12/30 | 30 ദിവസത്തിൽ 30 കവിതകൾ | ദേശീയ കവിതാ രചനാ മാസം #napowrimo  

Saturday, February 25, 2023

പൊള്ളൽ-പനി

കത്തുന്ന മുടിയുടെ മണം
ഓ 
അത് എന്റെ മുടിയാണ്
ഞാൻ കത്തുകയാണ് 
കറുത്ത കുടയ്ക്ക് ഇപ്പോൾ 
എന്നെ സഹായിക്കാൻ കഴിയില്ല
ഞാൻ കുട പിടിച്ചാൽ
കുടയും കത്തും 
കുട വെയിലിനെ ശത്രുവായി കാണുന്നു
പക്ഷെ 
ഇപ്പോൾ ആവിശ്യം മഴയുടെ ആണ് 
മഴ 
മഴ പെയ്യട്ടെ 
-
ചാന്ദിനി ഗിരിജ 
February 25, 2023 

Monday, February 6, 2023

ഡോളോ

നാവിനു രുചില്ല്യ 

വെയിലില്ല്യാത്ത പ്രകാശം 

ഒരു 'ഡോളോ' മേടിക്യൻ ഞാൻ നടുക്കുന്ന 

കടകൾ എല്ലാം തുറന്നിരിക്കുന്നു 

ഒറ്റ കടയിലും 'ഡോളോ' ഇല്ല്യ 

എന്റെ പനിക്ക് മരുന്നില്യ 

ICU-യിൽ കിടക്കുന്ന എന്റെ അമ്മ 

മുലപ്പാലിന്റെ കണക്കു എന്നോടു ചോദിക്കുന്നു 

ഞാൻ അഭിനയിക്കുന്നു

ഞാൻ വളർനിട്ടില്ല്യ 

മുലപ്പാൽ ഇന്നും ഇനിക്ക് വേണം 

വെയിൽ അഭിനയിക്കുന്ന ആകാശത്തിനോടിന്നുക്ക് 

വല്ലാത്ത ദേഷ്യമുണ്ട്

അതെ ആകാശത്തിനോടു പരാതി ഞാൻ പറയുന്നു 

ഞാൻ നടക്കുന്നു

-

ചാന്ദ്നി ഗിരിജ 

ഫെബ്രുവരി 06, 2023 


Tuesday, April 5, 2022

ചിരിക്കാമോ?


 'പൊട്ടിച്ചിരിക്കുമ്പോൾ' എന്താ പൊട്ടുന്നത്?
വളകൾ ആണോ?
ബലൂൺകൾ ആണോ?
എന്തോ പൊട്ടുന്നുണ്ട് 
ചിരികേട്ടവർക്കു അറിയാം 
ചിരികേട്ടവർക്കു പറയാം 
ശബ്ദം സൃഷ്ടിക്കുന്നുണ്ടോ 
ശബ്ദം നശിപ്പിക്കുന്നുണ്ടോ
എന്റെ മുറ്റത്തു ഇന്ന് ഞാൻ 
എന്റെ മുറ്റത്തു ഇന്ന് ഞാൻ ഒരു
പൂകളം ഉണ്ടാക്കി 
പൂക്കള്ക്കു പകരം വള കഷണങ്ങൾ
പൂക്കള്ക്കു പകരം
വള കഷണങ്ങൾ ഇട്ടു 
കണ്ണുകൾ വെറുതെ ചിമ്മിയാൽ മതി 
നിങ്ങളുടെ കണ്ണുകൾക്ക് പിന്നിൽ
കണ്ണുകൾക്ക് പിന്നിൽ
കാലിഡോസ്കോപ്പ് 
കണ്ണുകൾക്ക് പിന്നിൽ
കാലിഡോസ്കോപ്പ്
നിങ്ങൾക്കും ഉണ്ടാക്കാം
കണ്ണുകൾ വെറുതെ ചിമ്മിയാൽ മതി 
സൃഷ്ടിക്കുന്നത് നല്ലതാണ്
സങ്കൽപ്പിക്കുന്നത് നല്ലതാണ്
ചിരിക്കുന്നത് നല്ലതാണ്
പൊട്ടിചിരിക്കുന്നത് ഏറ്റവും നല്ലതാണ്
ബലൂൺകൾ പൊട്ടിക്കാതിരുന്നാൽ മതി 
ബലൂണുകൾ അങ്ങനെ പറന്നു കൊണ്ടിരിക്കട്ടെ
-
ചാന്ദിനി ഗിരിജ 
ദിവസം 05/30 | 30 ദിവസത്തിൽ 30 കവിതകൾ | ദേശീയ കവിതാ രചനാ മാസം #നാപ്പോരിമോ 
#napowrimo #napowrimo2022

Image Source: Pixabay

Wednesday, April 14, 2021

നിലാവിന്റെ ദുഃഖം

കവിതക്ക് കൂട്ടുണ്ടല്ലോ ഞാൻ ചൊല്ലി ചൊല്ലി രസിക്കാൻ എന്റെ തലകത്തുള്ള പാട്ടുണ്ടല്ലോ മച്ചിൻമേൽ ഞാൻ മാത്രം തനിച്ച് ഞാനും ആകാശത്തിലെ ചന്ദ്രനും ചന്ദ്രനിൽനിന്ന് ഉദിച്ചത് നിലാവല്ലേ പക്ഷെ നിലാവിനും ചന്ദ്രനും ഇടക്ക് പാലമായ ഭാഷ ഏതാ? ഭാഷയുണ്ടോ? കൈനീട്ടിയാൽ നിലാവിന് ചന്ദ്രനെ തൊടാൻ കഴിയുമോ? ചന്ദ്രനെ ഒന്ന് നോക്കാൻ നിലാവിന് വളയാൻ കഴിയുമോ? കഴിയില്ല താഴേക്ക് വീഴാനാണ് നിലാവിന്റെ ധർമ്മം നെഞ്ചിൽ പിടിയ്ക്കുന്ന ചന്ദ്രോനോടുള്ള സ്നേഹം ചന്ദ്രന് കൊടുക്കാൻ കഴിയുകയില്ലയെന്നറിയാം നിലവാസ്‌നേഹം മച്ചിന് നൽകും മുടങ്ങാതെ എല്ലാ രാത്രികളിലും നിലാവിന്റെ സ്നേഹത്തിൽ മച്ച് പൂക്കും എല്ലാ രാത്രികളിലും മുടങ്ങാതെ ഞാൻ ഇത് കാണാറുണ്ട്‌ തനിച്ച്
-
ചാന്ദിനി ഗിരിജ ഏപ്രിൽ 14, 2021

Day 14 of 30 | 30 Poems in 30 Days | National Poetry Writing Month #napowrimo