Roots

Wednesday, April 12, 2023

ചൊറി

നാഥാ... ആട്ടെ എന്തുകൊണ്ടാണ് 
പുരുഷൻമാരെ 'നാഥാ' എന്ന്  സംബോധന ചെയ്യുന്നത്?
'ഹെഡ് ഓഫ് ദി ഫാമിലി' ആയതുകൊണ്ടാണോ?
അപ്പോൾ സ്ത്രികൾ വാലാണോ?
ആ... അതുതന്നെ
അതുകൊണ്ടല്ലെ ചില പെണ്ണുങ്ങളെ
'വല്ലി' എന്ന് വിളിക്കുന്നത്  ‌
ആട്ടെ, റൂട്ട് തെറ്റിപ്പോയി 
എഴുതുമ്പോൾ വാക്കുകൾ തന്നിഷ്ടക്കാരികളാ

ഇന്ന് ഞാൻ എന്റെ 'തലയെ' സ്മരിച്ചു 
സ്മരിച്ചു സ്മരിച്ചു 
തല ചൊറിഞ്ഞു
ഓർമ്മകളിൽ ഞാൻ മധുരം തേടി 
പക്ഷെ...                                             
നിന്റെ കയ്‌പേറിയ വാക്കുകളിലും  
നീ ചുംബിച്ചപ്പോൾ മീശയിലും       
നീ ഇറങ്ങിപ്പോയപോൾ കാല്പാടുകളിലും
ശേഷിച്ചത്   
ഒരു ചൊറി മാത്രം...

മനസ്സിൽനിന്ന് ബുദ്ധിയിലേക്ക് 
ബുദ്ധിയിൽനിന്ന് പിന്നെ ശിരസ്സിലേക്ക്
ഈ ചൊറി അന്ധാളിച്ചു പാഞ്ഞു
അതിനെ  നമിക്കാൻ എന്റെ നഖങ്ങളും പാഞ്ഞു ...
അപ്പോൾ അതാ തടഞ്ഞു    
അതിന്റെ പിടക്കുന്ന കറുത്ത ശരിരം
                                                           
എന്റെ ഹൃദയത്തിന്റെ വർണ്ണപെട്ടിയിൽ  
അതിനെ  സുക്ഷിക്കുന്നില്ല 
കൊല്ലുന്നു
ട്ടക്ക്!
- ചാന്ദ്നി ഗിരിജ


എന്റെ ആദ്യത്തെ മലയാളം കവിത. 2015ൽ, എംഫിലിന്റെ ഡാറ്റാ കളക്ഷൻ കാലഘട്ടത്തിൽ ആണ്. കവിത മലയാളം ലിപിയിൽ വളരെ സ്നേഹത്തോടെ എഴുതിത്തന്ന എന്റെ അനിയത്തി, ശ്രുതിയോടു നന്ദി പറയുന്നു. പ്രൂഫ്-റീഡിങ് ചെയ്‌തുതന്നെ അമ്മയോടും. ഇന്ന് ഇതു കുറച്ചു തിരുത്തി പബ്ലിഷ് ചെയ്യുന്നു. അന്ന് ഇതു ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.   


ദിവസം 12/30 | 30 ദിവസത്തിൽ 30 കവിതകൾ | ദേശീയ കവിതാ രചനാ മാസം #napowrimo  

No comments:

Post a Comment